ആലുവ: തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം സമീപവാസിയുമായി അടിപിടിയിൽ കലാശിച്ചു. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം ചെയ്ത ഗൃഹനാഥനെ രണ്ട് പെൺകുട്ടികളടങ്ങുന്ന നാൽവർ സംഘം മർദ്ദിച്ചതായാണ് പരാതി.
ഇന്നലെ വൈകിട്ട് നാലിന് തോട്ടക്കാട്ടുകര അക്വഡേറ്റ് പാലത്തിലാണ് സംഭവം. പള്ളിപാറേട്ടിൽ വീട്ടിൽ സാജൻ (48) ആണ് മർദ്ദനമേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. 'പ്രേമം' സിനിമാ രംഗങ്ങൾ ചിത്രീകരിച്ച അക്വഡേറ്റ് പാലത്തിൽ സന്ദർശകർ പതിവാണ്. ആലുവ പൊലീസിൽ സാജൻ പരാതി നൽകി.