ചോറ്റാനിക്കര: ബി.ഡി.ജെ.എസ് പിറവം മണ്ഡലത്തിലെ പ്രവർത്തകയോഗം ഇന്ന് വൈകിട്ട് നാലിന് തിരുവാങ്കുളം ഞാളിയത്ത് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്യും. അഭിലാഷ് രാമൻകുട്ടി അദ്ധ്യക്ഷത വഹിക്കും. ശ്രീകുമാർ തട്ടാരത്ത്, ഷൈൻ കൃഷ്ണൻ, സി.പി. സത്യൻ, ബി. സുധീഷ്, എം.എ. വാസു, ബീന നന്ദകുമാർ, സുനിൽ പള്ളത്ത് എന്നിവർ സംസാരിക്കും.