മൂവാറ്റുപുഴ: സി.പി.എം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി, ജില്ലാകമ്മിറ്റി അംഗം, എം.പി, എം.എൽ.എ, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച പി.പി. എസ്തോസിന്റെ 35-ാമത് ചരമവാർഷിക ദിനാചരണം ഇന്ന് മൂവാറ്റുപുഴയിൽ നടക്കും. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9ന് പതാക ഉയർത്തലും സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. തുടർന്ന് എസ്തോസ് ഭവൻ ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മരണയോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യും.