amrita

കൊച്ചി: ലോകരക്തദാന ദിനാചരണത്തോടനുബന്ധിച്ച് അമൃത ആശുപത്രിയിൽ രക്തദാതാക്കളെയും സന്നദ്ധ സംഘടനകളെയും ആദരിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി അഡീ. മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.വി. ബീന ഉദ്ഘാടനം ചെയ്തു. എറണാകുളം ആർ.ടി.ഒ കെ. മനോജ് മുഖ്യാതിഥിയായി. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡയറക്ടർ ഡോ.യു. കൃഷ്ണകുമാർ, എച്ച്. ഡി. എഫ്. സി സ്റ്റേറ്റ് ഹെഡ് ലക്ഷ്മീനാരായണ, അമൃത ആശുപത്രി ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി ഡോ. വീണാ ഷേണായി, ഡോ. ഉണ്ണികൃഷ്ണൻ കെ. മേനോൻ, ഡോ. ജി. രമ, ഡോ. എം. ആർ. ബിന്ദു , ഡോ. ജി. ഉണ്ണിക്കൃഷ്ണൻ, ഡോ.ലിൻഡ ജോൺ എന്നിവർ സംസാരിച്ചു.