
കൊച്ചി: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുമെന്ന് എൻ.ബി.ടി.സി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരായ ബെൻസൻ എബ്രഹാം, സിബി എബ്രഹാം എന്നിവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സംസ്‌കാര ചെലവ് നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ട് ലക്ഷം രൂപ വീതം കമ്പനി അനുവദിച്ചിട്ടുണ്ട്. കമ്പനിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കും. സെക്യൂരിറ്റി റൂമിലെ ഷോർട്ട് സർക്യൂട്ടാണ് ദുരന്ത കാരണമെന്ന് പൊലീസ്, ഫൊറൻസിക് റിപ്പോർട്ടുണ്ടെന്നും ഇരുവരും കൊച്ചിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.