കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഫ്രാൻസിലെ യൂണിവേഴ്‌സിറ്റി ഒഫ് റെന്നെയിൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന് യോഗ്യതനേടി.
കുസാറ്റ് ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്സിലെ വിദ്യാർത്ഥിനികളായ ലൊറെയ്ൻ രാജു കളത്തിൽ, ഷാബിന അബ്ബാസ്. പി, ഹിബ പി. സൈനുദ്ദീൻ എന്നിവരാണ് നേട്ടം കരസ്ഥമാക്കിയത്. കുസാറ്റും ഫ്രാൻസിലെ റെന്നെ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രോഗ്രാം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഫോട്ടോണിക്സിലെ അഞ്ചുവർഷ സംയോജിത ബിരുദ പഠനത്തിലെ അവസാനവർഷ പഠനം മുഴുവനായി യൂണിവേഴ്‌സിറ്റി ഒഫ് റെന്നെയിലാണ് പൂർത്തിയാക്കുക.