
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മർച്ചന്റ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റായി ടി.പി. റോയിയെ തിരഞ്ഞെടുത്തു. പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് തോമസ് പോൾ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, വൈസ് പ്രസിഡന്റ് ജിമ്മി ചാക്യാത്ത്, അസീസ് മൂലയിൽ, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് സുബൈദ നാസർ, കരിമുകൾ യൂണിറ്റ് പ്രസിഡന്റ് ടി.ബി. നാസർ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് നിഷാദ്, കെ.വി. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.