മൂവാറ്റുപുഴ: മൈലാഞ്ചി മൊഞ്ചിൽ വിസ്മയം തീർത്ത് മുളവൂർ ഗവ. യു.പി സ്കൂളിൽ മെഹന്തി ഫെസ്റ്റ്. ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും പി.ടി.എ യുടെയും എം.പി.ടി.എയുടെയും നേതൃത്വത്തിൽ മൈലാഞ്ചിയിട്ടും മാപ്പിളപ്പാട്ട് പാടിയും മെഹന്തി ഫെസ്റ്റ് ആഘോഷിച്ചത്. അദ്ധ്യാപകരും വിദ്യാർത്ഥികളും കൈകളിൽ തീർത്ത മൈലാഞ്ചി ചിത്രങ്ങൾ കൗതുക കാഴ്ചയായി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ്, വാർഡ് മെമ്പർ ബെസി എൽദോ, ഹെഡ്മിസ്ട്രസ് എം.എച്ച്. സുബൈദ, പി.ടി.എ പ്രസിഡന്റ് ടി.എം ഉബൈസ്, വൈസ് പ്രസിഡന്റ് നാസർ തടത്തിൽ, എം.പി.ടി.എ ചെയർപേഴ്സൺ ജിഷ പ്രഭു. വൈസ് ചെയർപേഴ്സൺ രഷ്മി ബേസിൽ, ജലീൽ പനയ്ക്കൽ, പി.പി. അഷറഫ്, അദ്ധ്യാപകരായ കെ.എം. തസ്നി, ടി. തസ്കിൻ, അനുമോൾ. കെ.എസ്, കദീജ കുഞ്ഞുമുഹമ്മദ്, എം.പി. സുമോൾ, കെ.എം. ബബിത എന്നിവർ പങ്കെടുത്തു.