
മരട്: മരട് നഗരസഭയും കേരള സാമൂഹ്യ സുരക്ഷാമിഷനും സംയുക്തമായി നടത്തിയ വയോജന ചൂഷണവിരുദ്ധ ബോധവത്കരണ ദിനാചരണം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ്. പി.എസ്.ഗോപിനാഥ് വയോജന ജാഗ്രതാ സമിതി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അദ്ധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ റിയാസ് കെ.മുഹമ്മദ്, ബേബി പോൾ, റിനി തോമസ്, ബിനോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. വയോജനങ്ങൾക്കായി കേരള പൊലീസ് ജനമൈത്രി പരിശീലകൻ അജേഷ് കെ.പി. മോട്ടിവേഷൻ ക്ലാസ് നയിച്ചു.