കാലടി: മലയാറ്റൂർ - നീലീശ്വരം സർവീസ് സഹകരണ ബാങ്ക് എസ്.എസ്. എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നതവിജയം നേടിയവരെയും റാങ്ക് ജേതാക്കളെയും ഇന്ന് ബാങ്ക് നീലീശ്വരം ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ വച്ച് ആദരിക്കുന്നു. ബെന്നി ബെഹനാൻ എം.പി, റോജി.എം. ജോൺ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റ് വിത്സൻ കോയിക്കര, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചൻ, മുൻ പ്രസിഡന്റ് സെബി കിടങ്ങൾ, അനിമോൾ ബേബി, മനോജ് മുല്ലശേരി തുടങ്ങിയവർ പങ്കെടുക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ.ജെ. പോൾ, സെക്രട്ടറി പി.വി. ടോമി എന്നിവർ അറിയിച്ചു.