പറവൂർ: മഹാകവി ജി. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പറവൂർ നഗരസഭ, ഏഴിക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി, വടക്കേക്കര, ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിലെ ക്യാൻസർ രോഗികൾക്കായി ഇന്ന് രാവിലെ 10ന് പുല്ലംകുളം കനിവ് സെന്ററിൽ സൗജന്യ ചികിത്സയും മരുന്ന് വിതരണവും നടത്തും. ഓങ്കോളജിസ്റ്റ് സി.എൻ. മോഹനൻ നായരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് രോഗികളെ പരിശോധിക്കുന്നത്. ഫോൺ: 94474 74616.