കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവരെയും ഇന്ന് ആദരിക്കും. വൈകിട്ട് 6 മണിക്ക് ലൈബ്രറി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന യോഗത്തിൽ ഷോബി ജൈജു സ്മാരക വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും നടത്തുമെന്ന് സെക്രട്ടറി മേഘ പ്രസാദ്, പ്രസിഡന്റ് ടി.എൽ. പ്രദീപ് എന്നിവർ അറിയിച്ചു.