കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് ഗവ. ഡിസ്പൻസറിയിൽ പുതുതായി ആരംഭിച്ച ഓൺലൈൻ ഒ.പി വിഭാഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിൻസൻ കോയിക്കര ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി, അംഗങ്ങളായ സതി ഷാജി, ബിൻസി ജോയി, വിജി രജി, ബിജി സെബാസ്റ്റ്യൻ, ഡോക്ടർ രശ്മി എന്നിവർ സംസാരിച്ചു.