കോലഞ്ചേരി: മഴുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ വലമ്പൂർ ബ്രാഞ്ചിലെ സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ഒ. പീറ്റർ അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ സരീഷ് ഫിലിപ്പ്, ബേസിൽ തങ്കച്ചൻ, പി. അബ്രാഹം, കെ.ജെ. തോമസ്, എം.ഐ. കുര്യാച്ചൻ, സുജാത ശശി, വി.പി. ആര്യ, സോമി സാജു, ബാങ്ക് സെക്രട്ടറി അരുൺ വാസു, ബ്രാഞ്ച് മാനേജർ ബേസിൽ ജേക്കബ് വർഗീസ്, ജെയിൻ മാത്യു, മാത്യു കുരുമോളത്ത്, ജെയിംസ് പാറക്കാട്ടേൽ എന്നിവർ സംസാരിച്ചു.
എ ക്ലാസ് അംഗത്വമുള്ള അംഗങ്ങൾക്ക് ലോക്കർ സൗകര്യം ഉപയോഗിക്കാവുന്നതാണ്.