പറവൂർ: പെരിയാറിനെ സംരക്ഷിക്കൂ, മത്സ്യത്തൊഴിലാളികളെ രക്ഷിക്കൂ എന്ന മുദ്രവാക്യം ഉയർത്തി മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാൻ എ.ഐ.ടി.യു.സി ഒപ്പുശേഖരണം നടത്തി. പെരിയാർ നദിസംരക്ഷണ അതോറിറ്റി രൂപീകരിക്കുക, പെരിയാറിലെ മത്സ്യകൂട്ടക്കുരുതി അവസാനിപ്പിക്കുക, മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ സാമ്പത്തിക സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഭീമഹർജി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. സി.കെ. അശോകൻ അദ്ധ്യക്ഷനായി. പി.എം. പവിത്രൻ, അജി മാട്ടുമ്മൽ, എം.ടി. സുനിൽകുമാർ, പി.വി. സുനിൽകുമാർ, ലതാ മുഹമ്മദ്, ഉണ്ണി വാലത്ത് തുടങ്ങിയവർ പങ്കെടുത്തു.