കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ വിദ്യാഭ്യാസ മികവിനുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു. ക്ഷേത്ര ട്രസ്റ്റ് പരിധിയിൽ താമസിക്കുന്നതും എസ്.എസ്. എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുമാണ് പുരസ്കാരങ്ങൾ നൽകിയത്. കൂടാതെ ക്ഷേത്ര ട്രസ്റ്റ് മാനേജ്മെന്റിന് കീഴിലുള്ള തിരുവൈരാണിക്കുളം എ.പി.എസ് ആൻഡ് കെ.വി.എസ് യു.പി സ്കൂളിൽ നിന്നും 4-ാം ക്ലാസിലും 7-ാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും 5,6,7 ക്ലാസുകളിൽ സംസ്കൃതത്തിന് ഉയർന്ന മാർക്ക് നേടിയ കുട്ടികളെയും അനുമോദിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷ വിജയിച്ച വിദ്യാർത്ഥിക്ക് മെമന്റൊ നൽകി.