
ആലുവ: പെരിയാർ നദി സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച ഒപ്പ് ശേഖരണം സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എ. ഷംസുദീൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറി അസ്ലഫ് പാറേക്കാടൻ, പി.വി. പ്രേമാനന്ദൻ, വി. സൈതുമുഹമ്മദ്, സി.വി. അനി, എൻ.കെ. കുമാരൻ, ജോബി മാത്യു, പി.കെ. അൻവർ, ഇസ്മായിൽ പൂഴിത്തറ, ഇ.ടി. സേവിയർ, പി.എ. അൻസാരി എന്നിവർ സംസാരിച്ചു. ഭീമ ഹർജിയായി സർക്കാരിന് കൈമാറും.