തൊടുപുഴ: ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഗുരു നിത്യ ചൈതന്യ യതിയുടെ 25-ാമത് സമാധി വാർഷികത്തോടനുബന്ധിച്ച് ജീവിതവും ദർശനവും പങ്കുവച്ചുള്ള ഗുരു നിത്യ ചൈതന്യ സ്മൃതി സംഘടിപ്പിക്കുന്നു. തൊടുപുഴ പെൻഷണേഴ്സ് ഭവനിൽ തിങ്കളാഴ്ച രാവിലെ 10ന് ഡോ സുമ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ് അദ്ധ്യക്ഷനാകും. ഒ.ഡി. കുര്യാക്കോസ്, ഇടുക്കി ജില്ലാ കാര്യദർശി അഡ്വ അരുണകുമാരി, കോട്ടയം ജില്ലാ കാര്യദർശി സുജൻ മേലുകാവ്, എറണാകുളം ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, കെ.പി. ലീലാമണി, സുനിൽ മാളിയേക്കൽ എന്നിവർ സംസാരിക്കും.