അങ്കമാലി: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ അങ്കമാലി മേഖല അദ്ധ്യാപക സംഗമം നാളെ പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും. പള്ളിക്കര, പൂക്കാട്ട്പടി, ആലുവ, പറവൂർ, അങ്കമാലി, ആഴകം ഡിസ്ട്രിക്ടുകളിലെ അമ്പത് സൺഡേ സ്‌കൂളുകളിലെ അഞ്ഞൂറോളം അദ്ധ്യാപകർ സംഗമത്തിൽ പങ്കെടുക്കും. രാവിലെ 9.30ന്ഏല്യാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ഡോൺ പോൾ അദ്ധ്യക്ഷനാകും. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സൺഡേ സ്‌കൂൾ അദ്ധ്യാപന രംഗത്ത് 40 വർഷം പിന്നിട്ടവരെയും വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിച്ചവരെയും സംഗമത്തിൽ ആദരിക്കും.