ആലുവ: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം 18ന് രാവിലെ 10.30ന് ആലുവ പൊലീസ് സൊസൈറ്റി ഹാളിൽ ഡിവൈ.എസ്.പി എ. പ്രസാദ് ഉദ്ഘാടനം ചെയ്യും. അസോ. ജില്ലാ പ്രസിഡന്റ് ജെ. ഷാജിമോൻ അദ്ധ്യക്ഷനാകും. ജൂലൈ 10ന് ആലുവ വൈ.എം.സി.എ ഹാളിലാണ് ജില്ലാ സമ്മേളനം.