
ആലുവ: ശിശുമനശാസ്ത്രത്തിന് അനുസൃതമായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പിൻവലിക്കണമെന്ന് ആവശ്യം. കലണ്ടർ ശാസ്ത്രീയമായി പുന:ക്രമീകരിക്കണം എന്ന് ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ആവശ്യപ്പെട്ടു.
ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ ആലുവ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ നടന്ന ജില്ലാ പ്രതിഷേധ യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറി ശശിധരൻ കല്ലേരി ഉദ്ഘാനം ചെയ്തു. ജില്ലാ സെക്രട്ടറി സിബി അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് കെ.എൽ. പ്ലാസിഡ്, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് റഹിം പേരേപ്പറമ്പിൽ, കാത്തലിക് ഗ്രിൽഡ്, ജീബാ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.