snims
ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കൂടുതൽ തവണ രക്തദാനം ചെയ്ത ഇ.എ. ആലിയയെ കോളേജ് മെഡിക്കൽ ഡയറക്ടർ ഡോ. ഹാറൂൺ എം. പിള്ള പുരസ്കാരം നൽകി അനുമോദിക്കുന്നു

പറവൂർ: ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ബ്ളഡ് ഡോണ‌‌ർ ഫോറം രൂപീകരിച്ചു. ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന രക്തദാനത്തിൽ അറുപതിലധികം പേർ രക്തദാനം ചെയ്തു. കഴിഞ്ഞ വർഷം കൂടുതൽ തവണ രക്തദാനം ചെയ്ത വനിത ഇ.എ. ആലിയയെ അനുമോദിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഇന്ദിരകുമാരി, മെഡിക്കൽ ഡയറക്ടർ ഡോ. ഹാറൂൺ എം. പിള്ള, മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് വിൻസെന്റ്, അഡ്മിനിസ്ട്രേഷൻ മാനേജർ ശ്രീകുമാർ, ബ്ളഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അന്നു, പത്തോളജി വിഭാഗം മേധാവി ഡോ. നവ്യ എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർമാൻ ആകാശ് രക്തദാതാക്കൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ളാഷ്മോബും ബോധവത്കരണ ക്ളാസും നടന്നു.