ആലുവ: മദ്യനയ അഴിമതിയിൽ ആരോപണ വിധേയനായ എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നും ബാർ കോഴ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റി എക്‌സൈസ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഐ.എൻ.ടി.യു.സി ദേശീയ സമിതിയംഗം വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പ്രിൻസ് വെള്ളറയ്ക്കൽ അദ്ധ്യക്ഷനായി. യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ എം.കെ.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. ആർ. ദിനേശ്, ഹാരിസൺ മിറാണ്ട, ഹാരിസ് മുഹമ്മദ്, നിഥിൻ സിബി, സിനി സിയ, ലിജോ ജോയി, വരദരാജൻ, ജോൺസൺ ചൂരമന, സാൻജോ ജോസ്, അനൂപ് വർഗീസ്, അഖിൽ കാഞ്ഞിരക്കാട്ട്, അനിൽ ജോൺ എന്നിവർ പ്രസംഗിച്ചു.