panchayath
ബിജു ജോസ് മുള്ളൻക്കുഴിയിൽ

മൂവാറ്റുപുഴ : ആവോലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിലെ ബിജു ജോസ് മുള്ളൻക്കുഴിയെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യത്തെ തവണ മുസ്ലിം ലീഗ് അംഗത്തിനും ശേഷം കോൺഗ്രസിലെ രണ്ട് അംഗങ്ങൾക്കുമായി വീതിച്ച് നൽകുകയായിരുന്നു. നിലവിൽ വൈസ് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ജോർജ് തെക്കുംപുറം രാജിവെച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. എൽ.ഡി.എഫിലെ കെ. കെ ശശിയെ ആറിനെതിെര എട്ട് വോട്ടുകൾക്കാണ് പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നുള്ള അംഗമായ ബിജു പരാജയപ്പെടുത്തിയത്.