pc-jecob
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടി ചുണങ്ങംവേലി യൂണിറ്റ് സിൽവർ ജൂബിലി ആഘോഷങ്ങൾ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടി ചുണങ്ങംവേലി യൂണിറ്റ് സിൽവർ ജൂബിലി ആഘോഷങ്ങൾ ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ടോമി വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ജില്ലാ ട്രഷറർ സി.എസ്. അജ്മൽ അവാർഡ് സമ്മാനിച്ചു. മുൻകാല ഭാരവാഹികളെയും കലാസാഹിത്യ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച റീമോൾ ജോജു,
ജന്ന ബ്ലെസ്സൻ, ഷിം റോൺ ഷിജി എന്നിവരെയും ആദരിച്ചു.

ജിമ്മി ചക്യത്ത്, ബോബൻ ജോസഫ് മാളിയേക്കൽ, എം. പത്മനാഭൻ നായർ, എം.വി. പോളച്ചൻ, റഫീഖ് ചൊക്ലി, എം.കെ. മധു, അജ്മൽ കാമ്പായി, കെ.എ. ജോയ്, അജയ് സ്റ്റാൻലി, ടി.വി. ബേബി, നിയാസ് ഉസ്മാൻ, സിജോ ജോർജ്, റെജി അബൂട്ടി, സാജിതാ സിദ്ദീഖ്, ഗ്രേസി ജോസ്, സോബിൻ ജോർജ് എന്നിവർ സംസാരിച്ചു.