കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിലെ റെയിൽപാലങ്ങൾക്ക് അടിയിലെയും സ്റ്റേഷനിലേക്ക് കയറുന്ന ഭാഗത്തെയും കോൺക്രീറ്റ് പാളികൾ അടർന്നു വീണു. ബുധനാഴ്ചയാണ് വലിയപാളികൾ താഴേക്ക് പതിച്ചത്. റോഡിനു നടുക്ക് വീണ കോൺക്രീറ്റ് പാളികൾ സമീപത്തെ ഓട്ടോ തൊഴിലാളികൾ നീക്കം ചെയ്തു.
പരാതിയെ തുടർന്ന് മെട്രോ അധികൃതർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം അറ്റകുറ്റപ്പണികൾ നടത്തി. സംഭവം വിശദമായി പരിശോധിക്കുമെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.