കൊച്ചി: പാനീയ ചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തെങ്ങോട് ഗവ. ഹൈസ്‌കൂളിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ രാധാമണിപ്പിള്ള നിർവഹിച്ചു. വൈസ് ചെയർമാൻ പി.എം. യൂനസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സർവയിലൻസ് ഓഫീസർ ഡോ.കെ.കെ. ആശ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ.എം.എസ്. രശ്മി വിഷയാവതരണം നടത്തി. കാക്കനാട് കുടുംബാരോഗ്യേകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രശ്മി ബോധവത്കരണ ക്ലാസ് നയിച്ചു. ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 പി.എസ്.സുബീർ, തെങ്ങോട് ഗവ. എച്ച്.എസ്. പ്രധാനാദ്ധ്യാപകൻ എൻ.രാജു, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.ഗോപിക പ്രേം, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സി.എം. ശ്രീജ എന്നിവർ സംസാരിച്ചു.