
കൊച്ചി: ആയുർവേദത്തെ അനുഭവത്തിലൂടെ അറിയുന്നതിന് റാഹ ആയുർവേദ ഹോസ്പിറ്റൽ ആൻഡ് ഇന്റഗ്രേറ്റഡ് ഓർത്തോ ന്യൂറോ റിഹാബ് സന്ദർശിച്ച് ഫിൻലാൻഡ് അംബാസഡർ എറിക് അഫ് ഹാൾസ്‌ട്രോം. ആയുർവേദത്തിന്റെ സാധ്യതകളെക്കുറിച്ചും കർക്കിടക ചികിത്സയെക്കുറിച്ചും ചോദിച്ചറിഞ്ഞ അദ്ദേഹം റാഹയുടെ വൈറ്റില ബാംബൂ ലഗൂണിൽ പൊടിക്കിഴി, അഭ്യംഗം, സ്വേദനം തുടങ്ങിയ ചികിത്സകൾക്ക് വിധേയനായി.
ആയുർവേദത്തിന്റെ ആഗോള വളർച്ചക്ക് നയതന്ത്രവിദഗദ്ധർ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം പ്രയോജനം ചെയ്യുമെന്ന് റാഹ മെഡിക്കൽ ഡയറക്ടർ ഡോ. എ. എം അൻവർ പറഞ്ഞു. മെഡിക്കൽ അഡ്മിൻ ഡോ. ജിജിപ്രസാദിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം ചികിത്സക്ക് നേതൃത്വം നൽകി.