 
വൈപ്പിൻ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടവനക്കാട് യൂണിറ്റ് വാർഷികം ജില്ല സെക്രട്ടറി കെ.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഇസ്ഹാക്ക് അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ. വിനു, കെ.ബി. ഇസ്മായിൽ, വൈസ് പ്രസിഡന്റ് പി.ബി. ഇബ്രാഹിം, മേഖല സെക്രട്ടറി വി.കെ. ജോയി, രാധാകൃഷ്ണൻ, കൊച്ചഹമ്മദ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായികെ. കെ. ഇസ്ഹാക്ക് (പ്രസിഡന്റ്),പി.കെ. വിനു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.