aadi-sale

കൊച്ചി: മലയാളികൾ കാത്തിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആടി സെയിൽ മാമാങ്കത്തിന് കല്യാൺ സിൽക്‌സിൽ തുടക്കമായി. ഏറ്റവും പുതിയ കളക്ഷനുകളും എക്‌സ്‌ക്ലൂസീവ് ശ്രേണികളും ഒരുമിക്കുന്ന ഫാഷന്റെ മഹോത്സവത്തിലൂടെ ഉപഭോക്താക്കൾക്ക് 50 ശതമാനം വരെ വിലക്കുറവിൽ വസ്ത്രങ്ങൾ സ്വന്തമാക്കാം.

ഇന്ത്യയിലെ പ്രമുഖ മില്ലുകൾ കല്യാൺ സിൽക്‌സിന് നൽകുന്ന ആടിമാസക്കിഴിവുകൾ ഉപഭോക്താവിന് കൈമാറുന്നതിനാലാണ് ഇത്രയേറെ ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ സാധിക്കുന്നത്. കല്യാൺ സിൽക്‌സിന്റെ സ്വന്തം നെയ്ത്ത് ശാലകളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലും പ്രത്യേകം തയ്യാറാക്കിയ കളക്ഷനുകളും ആടി സെയിലിലൂടെ വിപണിയിലെത്തും.

സാരി, ലേഡീസ് വെയർ, മെൻസ് വെയർ, കാഞ്ചീപുരം, ബനാറസ്, പോച്ചംപള്ളി, കോട്ടൺ സാരി, ഡെയ്‌ലി വെയർ സാരി എന്നിവ ആടി സെയിലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡിമെയ്ഡ് ചുരിദാർ, റെഡിടുസ്റ്റിച്ച് ചുരിദാർ, ലാച്ച, ലെഹംഗ, പലാസോ എന്നിവയിലെ മൂന്നിരട്ടി വലിയ കളക്ഷനുകൾ ഈ ആടി സെയിലിനെ സവിശേഷമാക്കുന്നു. കൈത്തറി ഉത്പന്നങ്ങളും ഫർണീഷിംഗ് മെറ്റീരിയലുകളും ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കുവാനുള്ള അവസരമാണ് മലയാളികൾക്ക് ലഭിക്കുന്നത്.

ആടി സെയിലിലൂടെ വിപണനത്തിനെത്തുന്ന ശ്രേണികളിൽ ഭൂരിഭാഗവും ആദ്യമായാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്നതെന്ന് കല്യാൺ സിൽക്‌സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.