bharathan-master

പറവൂർ: വാഗ്മിയും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പളുമായിരുന്ന ഭരതൻ മാസ്റ്റർക്ക് ചേന്ദമംഗലം പാലിയം നടയിൽ സ്‌മാരകം ഉയരും. ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ്, ഫിലോസഫി എന്നിവയിൽ മാസ്റ്റർ ബിരുദവും എൽ.എൽ.ബി.യും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ, പനമ്പിള്ളി കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ഭരതൻ മാഷിന്റെ ഇരുപത്തിരണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് രൂപീകരിച്ച ഭരതൻ മാസ്റ്റർ സ്മാരക നിർമ്മാണ സമിതിയാണ് സ്മാരക നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ചേന്ദമംഗലം കളത്തിങ്കൽ കെ.വി. നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായി 1937 ലാണ് ജനനം. ഭരതൻ മാസ്റ്റർ സ്മാരക സമിതിയുടെ പേരിൽ എല്ലാ വർഷവും ഭരതൻ മാസ്റ്റർ പ്രതിഭാ പുരസ്കാരം നൽകും.സ്മാരക നിർമ്മാണസമിതിയുടെ ഭാരവാഹികളായി വി.എസ്. ജയപ്രകാശ് (ചെയർമാൻ), ടൈറ്റസ് ഗോതുരുത്ത് (വൈസ് ചെയർമാൻ), ജോർജ് വർക്കി (ജനറൽ കൺവീനർ), കെ.എസ്. ശിവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.