kpsta

കൊച്ചി: അദ്ധ്യയന ദിനങ്ങൾ വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ അദ്ധ്യാപകർ അവധിയെടുത്ത് പ്രതിഷേധിച്ചു. കേരള പ്രൈവറ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.

സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ ഷൈനി ബെന്നി, കെ.എ. ഉണ്ണി, ബിജുവർഗീസ്, സുനിത പി.എ. തുടങ്ങിയവർ പ്രസംഗിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ടിന്റെ (കെ.എസ്.ടി.എഫ്.) നേതൃത്വത്തിൽ അദ്ധ്യാപകർ ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. വിദ്യാഭ്യാസ അവകാശനിയമം ലംഘിക്കാതെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സംസ്ഥാന പ്രസിഡന്റ് എം. കെ. ബിജു ആവശ്യപ്പെട്ടു.