
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (എ വൺ) നേടിയവരെ സൈലം ലേണിംഗ് ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കെ.ബാബു എം.എൽ.എ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്ക് കരസ്ഥമാക്കിയ മരട് കാട്ടിത്തറ റോഡിൽ ചക്കാലക്കൽ ശിവഗംഗയ്ക്ക് 2 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് നൽകി.
സ്പെഷ്യൽ സ്കോളർഷിപ്പ് നേടിയ 12 കുട്ടികളുമുണ്ടായിരുന്നു. ഡോ.ആതിര ഷാജി, അമീൻ ഭാസിൽ, ഷാഹിദ് റംസാൻ, ജാബിർ ഹസ്സൻ, കരിയർ ഗൈഡൻസ് ഗുരു ജലീഷ് പീറ്റർ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. 100 ശതമാനം വിജയം കൈവരിച്ച 27 സ്കൂളുകളെയും അനുമോദിച്ചു.