 
മൂവാറ്റുപുഴ : സി.പി.എം പാർട്ടി ഓഫിസുകൾ ജനങ്ങളെ കൊള്ളയടിക്കുന്ന ഭീകര കേന്ദ്രങ്ങളായി മാറിയെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഭൂമി തട്ടിയെടുക്കൽ കേസിൽ പ്രതിയായ സി.പി.എം ഏരിയ സെക്രട്ടറി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ അദ്ധ്യക്ഷനായി. സുഭാഷ് കടയ്ക്കോട്, മുഹമ്മദ് ബഷീർ, കെ.എം. സലിം, ഐ.കെ. രാജു, കെ.എം. പരീത്, വർഗീസ് മാത്യു, പി.പി. എൽദോസ്, ഉല്ലാസ് തോമസ്, എൻ. രമേശ്, സലിം ഹാജി തുടങ്ങിയവർ സംസാരിച്ചു.