
കൊച്ചി: മുവാറ്റുപുഴ സീഡ് -എ.പി.ജെ അബ്ദുൽ കലാം സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ ഡിസൈൻ സംഘടിപ്പിക്കുന്ന സീഡ്‌സ്‌കേപ്പ് പ്രദർശനം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ആർക്കിടെക്ടുകളായ ലിജോ ജോസ്, റെനി ലിജോ, ജിൽസ് ഫിലിപ്പ് എന്നിവർ പ്രദർശനം ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ക്രീയേറ്റീവ് കളക്ടീവാണ് പ്രദർശനം ക്യൂറേറ്റ് ചെയ്തത്.
പഠനത്തിന്റെ ഭാഗമായി 120 ലേറെ വിദ്യാർത്ഥികൾ ചെയ്ത പ്രൊജക്ടുകളിൽ നിന്ന് തിരഞ്ഞെടുത്ത 550 സൃഷ്‌ടികളാണ് പ്രദർശിപ്പിക്കുന്നത്.