 
അങ്കമാലി: കരിങ്ങാലിക്കാടിൽ വച്ച് സ്‌കൂൾ ബസിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. അയ്യമ്പുഴ കടുകുളങ്ങര പുന്നയ്ക്ക കിലുക്കൻ അരുണിന്റെ ഭാര്യ കെ.ജി. ലിജിയാണ് (35) മരിച്ചത്. കഴിഞ്ഞ 7ന് രാവിലെ 8 മണിയോടെയാണ് അപകടം.
അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലെ സ്‌റ്റാഫ് നഴ്‌സായ ലിജി ആശുപത്രിയിലെ ജോലികഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ലിജി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. നീലീശ്വരം കുളപ്പുരക്കുടി ജോർജിന്റെയും ലില്ലിയുടെയും മകളാണ്. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് അമലാപുരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മകൾ: ആൻഡ്രിയ.