പറവൂർ: ചെറായി ചക്കരപ്പറമ്പിന് സമീപം സ്വകാര്യബസിടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ തത്ക്ഷണം മരിച്ചു. മാച്ചാംതുരുത്ത് പടയാട്ടി ജെയിംസാണ് (64) മരിച്ചത്. സംസ്ക്കാരം പിന്നീട്. ഏറെനാൾ കുവൈറ്റിലായിരുന്ന ജെയിംസ് നാട്ടിലെത്തി ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ: റാണി ആലങ്ങാട് കരിയാട്ടി കുടുംബാംഗം. മക്കൾ: ജെയർ (കുവൈറ്റ്), ജെണിഷ് ബ്രിസിനസ്). മരുമക്കൾ: മേഘ (കുവൈറ്റ്), ജെയന.