കൊച്ചി: ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദ്ദമുണ്ടായിട്ടും വിദ്യാഭ്യാസ അവകാശ നിയമത്തെ അട്ടിമറിച്ച് ഏകപക്ഷീയമായി അദ്ധ്യായനദിനങ്ങൾ വർദ്ധിപ്പിച്ച സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭൂരിഭാഗം അദ്ധ്യാപകരും അവധിയെടുത്ത് പ്രതിഷേധിച്ചു. ആർ.ഡി.ഡി ഓഫീസിൽനിന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ ഷൈനി ബെന്നി, നേതാക്കളായ കെ.എ. ഉണ്ണി, ബിജുവർഗീസ്, സുനിത പി.എ, കെ. മിനിമോൾ, റെജി എം.എസ്, തോമസ് പീറ്റർ,ബിജു കുര്യൻ, മുരളി ടി.എ, ജോബിൻ പോൾ വർഗീസ്, ബിനു കുര്യാക്കോസ്, സിബിൾ പി. ജോസഫ്, മൈക്കിൾ എം.എം ,ബിജു കെ. ജോൺ, മാർട്ടിൻ ജോസഫ്, സി.വി വിജയൻ, സമീർ പി.ജിബിൻ എൻ.വി എന്നിവർ പ്രസംഗിച്ചു.