
കൊച്ചി: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് റാക്കോ (റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. രണ്ടുവർഷത്തിലൊരിക്കൽ ഫയർ എൻ.ഒ.സി പുതുക്കണമെന്ന ചട്ടം കർശനമായി പാലിക്കണം. ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഉദ്യോഗസ്ഥർ വീഴ്ചവരുത്തുന്നത് അവസാനിപ്പിക്കണം. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ പന്മനാഭൻ നായർ, സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ ജനറൽ സെക്രട്ടറി എലൂർ ഗോപിനാഥ്, വൈസ് പ്രസിഡന്റ് കെ.എസ് ദിലീപ്കുമാർ, കെ.ജി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.