അങ്കമാലി: തൃശൂർ ഏങ്ങണ്ടിയൂർ പോക്കുളങ്ങര ചെമ്പൻ ബാലന്റെ മകൻ സി.ബി. റോഷൻ (49) ബൈക്കിടിച്ച് മരിച്ചു. മഞ്ഞപ്ര - അങ്കമാലി റൂട്ടിൽ വെള്ളി രാത്രി 9.15ന് ആയിരുന്നു അപകടം. പുത്തൻപള്ളി ജംഗ്ഷനിലെ എ.ടി.എമ്മിലേക്ക് പോകുന്നതിനിടെ ചന്ദ്രപ്പുര ജംഗ്ഷനിൽനിന്ന് തുറവൂർ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കാണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ശിവജിപുരം പുത്തൻപുരയിൽ ദീപക് മണിയെ (25) അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഷനും കുടുംബവും രണ്ടുവർഷമായി ചന്ദ്രപ്പുരയിൽ മലയാറ്റൂർ റോഡിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യ: മിത്ര (അയ്യമ്പുഴ പഞ്ചായത്ത് അക്കൗണ്ടന്റ്). ഏകമകൾ: ആൻഡ്രിയ.