anwar-sadath-mla

ആലുവ: ഇന്റർനെറ്റ്, ഡിടിപി, ഫോട്ടോസ്റ്റാറ്റ് വർക്കേഴ്‌സ് ആൻഡ് ഓണേഴ്‌സ് അസോസിയേഷൻ ജില്ല കൺവെൻഷൻ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഷറഫ് പെരുമ്പാവൂർ അദ്ധ്യക്ഷനായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ എം.ഒ. ജോൺ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ജി. സെൽമാഭായി, ജനറൽ സെക്രട്ടറി രാജൻ പൈക്കാട്ട്, ബി.ജെ.പി ദേശീയസമിതി അംഗം പി.എം. വേലായുധൻ എന്നിവർ മുഖ്യാതിഥികളായി. ഭാരവാഹികളായി ഡോ. ഡീക്കൺ ടോണി മേതല (രക്ഷാധികാരി), അഷറഫ് പെരുമ്പാവൂർ (പ്രസിഡന്റ്), ഷിബുരാജ് പെരുമ്പാവൂർ (സെക്രട്ടറി), ഷീജ അഭിലാഷ് (ട്രഷറർ) തുടങ്ങിയവരെ തിരഞ്ഞെടുത്തു.