
മരട്: ലോക രക്തദാന ദിനത്തിന്റെ ഭാഗമായി റിലയൻസ് സ്മാർട്ട് ബസാർ, അഭയം ചാരിറ്റബിൾ ട്രസ്റ്റ് തൃപ്പൂണിത്തറ, ഐ.എം.എ ബ്ലഡ് സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മരട് വാർഡ് കൗൺസിലർ ചന്ദ്രകലാധരൻ, ന്യൂക്ലിയസ് മാൾ മാനേജർ ഗോപകുമാർ, റിലയൻസ് സ്മാർട്ട് ബസാർ സ്റ്റോർ മാനേജർ പ്രണവ്, അഭയം ഭാരവാഹികളായ പി.ഡി. ബേബി, വി.കെ. രാഘവൻ, ബിന്ദുകുമാർ എന്നിവർ പങ്കെടുത്തു.