കൊച്ചി: ഭിന്നശേഷിക്കാരായ യുവതീ, യുവാക്കൾക്കായി സമർഥനം ട്രസ്റ്റ് ഫോർ ദി ഡിസേബിൾഡ് നടപ്പിലാക്കുന്ന മൂന്നുമാസത്തെ സൗജന്യ റീട്ടെയിൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം നോർത്ത് പറവൂരിനടുത്തുള്ള ട്രെയിനിംഗ് സെന്ററിലാണ് പരിശീലനം. 18-30 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ജൂലായ് അഞ്ച്. വിവരങ്ങൾക്ക്: 6361511991, 7907019173.