കൊച്ചി: പട്ടിവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസിലിംഗും കരിയർ ഗൈഡൻസും നൽകുന്നതിനുമായി കരാർ അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളും അപേക്ഷയും തിരിച്ചറിയിൽ രേഖയും സഹിതം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ 25ന് രാവിലെ 11 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂന് എത്തണം. വിവരങ്ങൾക്ക് : 04852970337.