
കൊച്ചി: എസ്.എൻ.ഡി.പി യോഗം 2831-ാം നമ്പർ പാലാരിവട്ടം ശാഖയിൽ പഠനോപകരണ വിതരണവും ഉന്നതവിജയം നേടിയവർക്ക് അവാർഡ് ദാനം സംഘടിപ്പിച്ചു. യോഗം ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പഠനോപകരണ വിതരണം കണയന്നൂർ യൂണിയൻ കമ്മിറ്റി അംഗം കെ.പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി അഡ്വക്കേറ്റ് ശ്രീകുമാർ തട്ടാരത്ത്, പ്രസിഡന്റ് എം.എൻ ഷൺമുഖൻ, പി.കെ രാജീവ്, വിനോദ് എൻ.ബി, കെ.ജി സദൻ, എൻ.ആർ സുര, രാമകൃഷ്ണൻ താണിപ്പറമ്പ്, സുനിൽ, സുധീർ, സന്തോഷ്, വനിതാസംഘം പ്രസിഡന്റ് മിനി പ്രകാശ്, സെക്രട്ടറി ഗീത സന്തോഷ് എന്നിവർ നേതൃത്വം നൽകി.