കൊച്ചി: ബാർ കോഴ ആരോപണത്തെപ്പറ്റിയുള്ള സംസ്ഥാന സർക്കാർ അന്വേഷണം തൃപ്തികരമല്ലെന്ന്
നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആരോപിച്ചു. സർക്കാർ ഇപ്പോൾ നടത്തുന്ന അന്വേഷണം വിവാദ ഓഡിയോ എങ്ങനെ പുറത്ത് വന്നുവെന്നതിനെപ്പറ്റി മാത്രമാണന്നും ഇത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണന്നും അദ്ദേഹം പറഞ്ഞു.