friends-paravootara-
പറവൂത്തറ ഫ്രണ്ട്സ് ഹെൽപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച അനുമോദന യോഗത്തിൽ സബ് ഇൻസ്പെക്ടർ പരീക്ഷയിൽ പത്താം റാങ്ക് ലഭിച്ച നിത രബീഷിന് മുനമ്പം ഡി.വൈ.എസ്.പി സലീഷ് പുരസ്കാരം സമ്മാനിക്കുന്നു

പറവൂർ: പറവൂത്തറ ഫ്രണ്ട്സ് ഹെൽപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ അണ്ടർ 17 കേരള വോളിബാൾ ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട അനുശ്രീ രാജേഷിനെയും സബ് ഇൻസ്പെക്ടർ പരീക്ഷയിൽ പത്താം റാങ്ക് ലഭിച്ച നിത രബീഷിനെയും അനുമോദിച്ചു. മുനമ്പം ഡിവൈ.എസ്.പി സലീഷ് പുരസ്കാരം സമ്മാനിച്ചു. പ്രവീൺലാൽ അദ്ധ്യക്ഷനായി. പി.ജി. രാജൻ, ഗീതാ ബാബു, പി.ജി. അനിൽകുമാർ, വരുൺകൃഷ്ണ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു. കുട്ടികളും അവകാശങ്ങളും എന്ന വിഷയത്തിൽ സബ് ഇൻസ്പെക്ടർ മുഹമ്മദ് അഷറഫ് ക്ളാസെടുത്തു.