
പറവൂർ: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിക്ക് വീണ്ടും തുടക്കം. പദ്ധതിയിൽ കോട്ടുവള്ളി കൈതാരം തറയിൽപറമ്പ് ചിത്രാ അനിൽകുമാറിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ പ്രതിപക്ഷനേതാവ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, എം.എസ്. റെജി, വി.എച്ച്. ജമാൽ, ബിജു പുതുശേരി, പി.കെ. ജയകൃഷ്ണൻ, സി.പി. ജയേഷ്, സെബാസ്റ്റ്യൻ മൈക്കിൾ, ബിജു കുറ്റിക്കാട്ട്, കെ.കെ. കൃഷ്ണകുമാർ, യു.എം. ശാജി, ലാലു കോട്ടുവള്ളി തുടങ്ങിയവർ പങ്കെടുത്തു. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് അസോസിയേഷനാണ് വീടിന്റെ നിർമ്മാണത്തിന് സാമ്പത്തിക സഹായം നല്കുന്നത്.