പറവൂർ: മന്നം വൈശാഖ് വാസ്തു ആസ്ട്രോ മിഷന്റെ നേതൃത്വത്തിൽ സെസ്റ്റോബാൾ കേരള ടീം അംഗങ്ങളെ അനുമോദിച്ചു. ടീമംഗങ്ങളെ വൈശാഖ് വാസ്തു ആസ്ട്രോ-മിഷൻ ഡയറക്ടർ ജയകൃഷ്ണൻ എസ്. വാരിയർ പൊന്നാടയണിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.വി. സുനിൽ കുമാർ, ടീം കോച്ച് വിവേക്, പെരുവാരം മോഹനൻ ശാന്തി, ശശാങ്കൻ മന്നം, മനോജ് തുടങ്ങിയവർ പങ്കെടുത്തു.