anusmaranam-
അഖില കേരള വിശ്വകർമ്മ മഹാസഭ പറവൂർ താലൂക്ക് യൂണിയൻ സംഘടിപ്പിച്ച പി.ആർ. ദേവദാസ് അനുസ്മരണ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: അഖില കേരള വിശ്വകർമ്മ മഹാസഭ പറവൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ അന്തരിച്ച സംസ്ഥാന പ്രസിഡന്റ് പി.ആർ. ദേവദാസിനെ അനുസ്മരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് എം.പി. വിനോദ് അദ്ധ്യക്ഷനായി. ടി.വി. നിഥിൻ, എ.കെ. സുരേന്ദ്രൻ, ടി.എ. ദിലീപ്, ടി.എ. അരവിന്ദാക്ഷൻ, പി.കെ. വിജയൻ, ശാന്ത ചന്ദ്രദാസ്, മിനി മോഹനൻ, ടി.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.